ഇന്നത്തെ സാഹചര്യത്തില്‍ അവിചാരിതമായി സ്ത്രീകളെ നോക്കിപ്പോകുന്നതിന്റെ വിധിയെന്ത്? സ്ത്രീകളെ നോക്കല്‍ ഹറാമാവുന്നതെപ്പോള്‍? അങ്ങനെ നോകിപോവുന്നത് കണ്‍ട്രോള്‍ ചെയ്യാനുള്ള മാര്‍ഗമെന്താണ് ?

ചോദ്യകർത്താവ്

സാജിദ് എം.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാണല്‍ അനുവദനീയമല്ലാത്ത ഒന്ന്‌ അവിചാരിതമായി കണ്ടാല്‍ ഉടനെ അതില്‍ നിന്ന്‌ ദൃഷ്ടി തിരിക്കണം. അവിചാരിതമായി ഉണ്ടാകുന്ന നോട്ടത്തെക്കുറിച്ച്‌ ഞാന്‍ നബി(സ) യോട്‌ ചോദിച്ചുവെന്നും അപ്പോള്‍ എന്റെ ദൃഷ്ടി തിരിക്കുവാന്‍ അവിടന്ന്‌ കല്‍പിച്ചുവെന്നും ജരീറുബ്‌നു അബ്ദില്ലാഹില്‍ബജലി(റ) പ്രസ്‌താവിച്ചിട്ടുണ്ട്‌ (മുസ്‌ലിം). നബി(സ) ഇമാം അലി(റ)യോട്‌ ഇങ്ങനെ പറഞ്ഞു: `അലീ, നോക്കിയതിനെ തുടര്‍ന്ന്‌ നീ പിന്നെയും നോക്കരുത്‌. കാരണം, ആദ്യത്തേത്‌ (മനഃപൂര്‍വമല്ലാതെ നോക്കിയത്‌) നിനക്ക്‌ കുറ്റമില്ലാത്തതാകുന്നു; പിന്നത്തേത്‌ നിനക്ക്‌ പാടില്ല' (അബൂദാവൂദ്‌). സ്ത്രീകളെ നോക്കുന്നത് സംബന്ധിച്ച് മുമ്പ് പറഞ്ഞത് ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.      

ASK YOUR QUESTION

Voting Poll

Get Newsletter