അമുസ്ലിംകള്‍ ഈദ്‌ ആശംസ അര്‍പിച്ചാല്‍ എന്ത് ചെയ്യണം . മടക്കാമോ

ചോദ്യകർത്താവ്

സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഉറ്റവര്‍ മരണപ്പെട്ടതില്‍ ദുഃഖാര്‍ത്തരായ, ഹര്‍ബിയ്യല്ലാത്ത, അമുസ്ലിംകളെ സമാശ്വാസിപ്പിക്കാമെന്നാണ് കര്‍മ്മശാസ്ത്രം ഗ്രന്ഥങ്ങളില്‍ കാണുന്നത്. അതു പോലെ അത്തരം അമുസ്ലിംകളോട് സലാം പറയുന്നതിനു പകരം സുപ്രഭാതം പോലെയുള്ള മറ്റു അഭിവാദന പദങ്ങള്‍ ഉപയോഗിക്കാമെന്നും കാണാം. അതിനാല്‍ തന്നെ അവര്‍ നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍ നമ്മോട് ഈദാശംസകള്‍ എന്നോ ഹാപ്പി ഈദ് എന്നോ ആശംസകള്‍ നേരുമ്പോള്‍ അതിനു പകരമായി നന്ദി, താങ്ക്യൂ, സൈം റ്റു യൂ തുടങ്ങിയ അവര്‍ക്കനുയോജ്യമായ പദങ്ങളുപയോഗിച്ച് പ്രതികരിക്കുന്നതില്‍ തെറ്റില്ല. അവരെ നമ്മുടെ സംസ്കാരത്തോടും മതത്തോടും അടുപ്പിച്ചു നിര്‍ത്താനും മുസ്ലിംകളുടെ സ്വസ്ഥമായി ജീവിതത്തിനു അത് സഹായകമാവുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter