മരിച്ച വീട്ടില്‍ നാല്‍പത് ദിവസം ലൈറ്റ് കത്തിച്ച് വേക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ശാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആരുമില്ലാത്ത പള്ളികളില്‍ നിസ്കരിക്കാന്‍ ആരും വരാന്‍ സാധ്യതയില്ലാത്ത സമയങ്ങളില്‍ വിളക്ക് കത്തിച്ച് വെക്കുന്നത് ഹറാമാണ് എന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട് (തുഹ്ഫ, റൌള). കാരണം അത് ആവശ്യമില്ലാതെ സമ്പത്ത് നഷ്ടപ്പെടുത്തലാണ്. എന്നത് പോലെത്തന്നെയാണ് മരിച്ച വീടുകളില്‍ നാല്‍പത് ദിവസം ലൈറ്റ് ഓണ്‍ ചെയ്തു വെക്കുന്നതും. മയ്യിതിനു വേണ്ടി ഓതുക പോലോത്ത എന്തെങ്കിലും ഉപകാരം നടക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാം. മറിച്ച് ഒരി ഉപകാരവുമില്ലാതെ ലൈറ്റ് കത്തിച്ചു വെക്കുന്നത് ഹറാമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter