അന്യ മതസ്ഥരുടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാമോ?

ചോദ്യകർത്താവ്

അബ്ദുളളാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യമതസ്ഥരുടെ പുണ്യസ്ഥലങ്ങളില്‍ അവരുടെ സമ്മതപ്രകാരം പ്രവേശിക്കാവുന്നതാണ്. എന്നാല്‍ അവര്‍ ബഹുമാനത്തോടെ കാണുന്ന ചിത്രങ്ങളോ ബിംബങ്ങളോ പ്രതിമകളോ ഉണ്ടെങ്കില്‍ അവര്‍ സമ്മതം നല്‍കിയാലും പ്രവേശിക്കല്‍ ഹറാമാണ്. അത് പിശാചിന്റെ സങ്കേതമായതിനാല്‍ അതില്‍ ഒരു നിലക്കും പ്രവേശിക്കാവതല്ല. അത് ഹറാമാണ് എന്നാണ് ഹനഫീ മദ്ഹബ്. അത്തരം സ്ഥലങ്ങള്‍ പുറത്ത് നിന്ന് വീക്ഷിക്കുന്നതിനു വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter