ഹനഫീ മദ്ഹബ്കാരനു ളുഹ്റ് എത്ര സമയം വരെ നിസ്കരിക്കാം?

ചോദ്യകർത്താവ്

സുബിന്‍ സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫീ മദ്ഹബ് പ്രകാരം ളുഹ്റ് നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നത് ഒരു വസ്തുവിന്റെ നിഴല്‍ ഇരട്ടിയോളം ആവുന്ന അവസരത്തിലാണ്. ആ സമയം മുതലാണ് അവര്‍ക്ക് അസ്റിന്റെ സമയം തുടങ്ങുന്നത്. എന്നാല്‍ മറ്റു മദ്ഹബുകള്‍ക്കനുസരിച്ച് ഒരു വസ്തുവിന്റെ നിഴല്‍ അതിനോളമായാല്‍ ളുഹ്റിന്റെ സമയം അവസാനിക്കുകയും അസ്‍റിന്റെ സമയം തുടങ്ങുകയും ചെയ്യും. ഇതനുസരിച്ച് സാധാരണ മറ്റു മദ്ഹബുകള്‍ അനുസരിച്ചുള്ള അസ്റ് ബാങ്കിനു ശേഷവും ഹനഫീ മദ്ഹബ്കാരന് ളുഹ്റ് നിസ്കരിക്കാം. ഉദാഹരണത്തിന് 3.35 നാണ് മറ്റു മദ്ഹബുകള്‍ പ്രകാരം അസ്റ് എങ്കില്‍ ഹനഫീ മദ്ഹബ് പ്രകാരം അത് 4.25നാണ്. ഇതനുസരിച്ച് അവര്‍ക്ക് 4.25 വരെ ളുഹ്റ് നമസ്കരിക്കാവുന്നതാണ്. എന്നാല്‍ ഒരു വസ്തുവിന്റെ നിഴല്‍ അതിനോളമാവുന്നതിന് മുമ്പ് തന്നെ (മറ്റു മദ്ബകള്‍ക്കനുസരിച്ചുള്ള ളുഹ്റിന്റെ സമയത്ത് തന്നെ) ളുഹ്റ് നമസ്കരിക്കുന്നതാണ് ഹനഫികള്‍ക്ക് സൂക്ഷമത. ഹനഫീ മദ്ബിലെ പ്രഗത്ഭരായ അബൂ യുസുഫ് (റ) വും മുഹമ്മദ് (റ) വും മറ്റു മദ്ഹബുകള്‍ പോലെത്തന്നെയാണ് ളുഹ്റിന്റെയും അസ്റിന്റെയും സമയം പറഞ്ഞിട്ടുള്ളത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter