എറിഞ്ഞ് കൊല്ലലിനെയും മുലകുടി ബന്ധത്തെയും കുറിച്ച് പരാമര്‍ശിക്കുന്ന ആയതുകള്‍ ആടു തിന്നു നശിപ്പിച്ചുവോ?

ചോദ്യകർത്താവ്

സയ്യിദ് മുഹമ്മദ് അന്‍സാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഇങ്ങനെ ഒരു ഹദീസ് ഇബ്നു മാജ ദാറഖുത്നി തുടങ്ങിയ മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന അഭിപ്രായം പരിഗണിച്ചാല്‍ തന്നെ അത് ഖുര്‍ആനിന് ന്യൂനതയല്ല. ഖുര്‍ആനില്‍ നിന്ന് രണ്ട് ആയതുകള്‍ കുറഞ്ഞുവെന്നതിനര്‍ത്ഥവുമില്ല. കാരണം റസൂല്‍ (സ) വഫാതാവുന്നതിന് മുമ്പ് തന്നെ എറിഞ്ഞു കൊല്ലലിനെ സംബന്ധിച്ചുള്ള ആയതിന്റെ വിധി മാത്രം അവശേഷിപ്പിച്ച് പാരായണം നസ്ഖ് ചെയ്തിട്ടുണ്ട്. മുലകുടി ബന്ധം സ്ഥിരപ്പെടുന്നതുമായി ബന്ധപ്പെട്ട് ഈ ആയതില്‍ പരാമര്‍ശിച്ച വിധിയും അതോടൊപ്പം പാരായണവും ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. എന്നാലും ആ ആയതുകള്‍ എഴുതപ്പെട്ട വസ്തു സൂക്ഷിക്കപ്പെട്ടിരുന്നു. ആ വസ്തുവാണ് ആടു തിന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter