വുളുഇന്റെ രണ്ട് അവയവങ്ങളില് മുറിവുണ്ടായാല്(ഉദാ കൈയ്യും കാലും) രണ്ട് തയ്യമ്മും ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഉമര്‍ കുട്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. വുളുവിന്‍റെ രണ്ട് അവയവങ്ങളില്‍ മുറിവുണ്ടായാല്‍ രണ്ട് തയമ്മും ചെയ്യണമെന്നാണ് പ്രബലാഭിപ്രായം. രണ്ട് കൈയും രണ്ട് കാലും ഓരോ അവയവങ്ങളായാണ് ഗണിക്കപ്പെടുക. അതിനാല്‍ രണ്ട് കൈയിലും മുറിവ് ഉണ്ടെങ്കില്‍ അതിന് രണ്ടിനും കൂടി ഒരു തയമ്മും മതിയാകും. കാലുകളുടെ സ്ഥിതിയും അതു തന്നെ. അനുബന്ധമായ മറ്റൊരു ചോദ്യത്തിന് മുമ്പ് കൊടുത്ത ഉത്തരം ഇവിടെ വായിക്കാം അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter