ഒരു അമുസ്ലിമിന്റെ മരണ വിവരം അറിഞ്ഞാല്‍ "ഇന്നാലില്ലാഹ്.." ചൊല്ലുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ് റാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മുന്‍കാമികളാരും അങ്ങനെ ചെയ്തതായി കാണുന്നില്ല. എന്നാല്‍ അമുസ്‍ലിമിന്റെ  മരണവാര്‍ത്ത കേട്ടാല്‍ മരണത്തെ ഓര്‍ത്ത് ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് ചൊല്ലാവുന്നതാണ്. മുസ്‍ലിമിന് വല്ല ബുദ്ധിമുട്ടും വന്നാല്‍ ചൊല്ലാനുള്ള പവിത്രമായ ദിക്റ് ആണിത്. ഇത് ചൊല്ലുന്നത് കൊണ്ട് കാഫിറിനെ മുഅ്മിനിന്റെ ദീനിലുള്ള ദൃഢത അറിയിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് ഇമാം റാസി (റ) പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter