ഫോണ്‍ ,ഫാക്സ് ,എ സ് എം എസ് മുഖേന വകാലത്ത് ശരിയാവുമോ?

ചോദ്യകർത്താവ്

സൈതലവി കടബഴിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എന്നെ ഇന്ന ആള്‍ ഒരു കാര്യം ഏല്‍പിച്ചിരിക്കുന്നു എന്ന വിവരം ഒരാള്‍ക് ലഭിച്ചാല്‍ അവന് അതനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് ശര്‍വാനിയില്‍ കാണാം, ഈ വിവരം ഫോണ്‍ മുഖേനയോ എസ് എം എസ് മുഖേനയോ ഒക്കെ ആകാവുന്നതാണ്.  കാരണം തന്റെ സന്നിധിയില്‍ ഉള്ളവരെ തന്നെ ഏല്‍പിക്കണമെന്ന നിബന്ധനയില്ല. മാത്രമല്ല, വാക്കാല്‍ പറയുന്നതിന് പകരം എഴുതിയറിയിച്ചാലും ഈജാബ് ശരിയാവും. തന്നെ വകീലാകിയിരുക്കുന്നു എന്ന് അറിയാതെ ഒരാള്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളത് കൈകാര്യം ചെയ്ത് പിന്നീടാണ് വകീലാണെന്ന് മനസ്സിലായാതങ്കിലും ഈ ഇടപാട് ശരിയാവുമെന്ന് തുഹ്ഫയില്‍ നിന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter