ഉമ്മയെ വെറുപ്പിച്ചത് ഉമ്മ പൊരുത്ത്പ്പെട്ട് തന്നാല്‍ ശിക്ഷയുണ്ടാവുമോ?

ചോദ്യകർത്താവ്

അബ്ദുുല്‍ ഖാദര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാപിതാക്കളെ വെറുപ്പിക്കുകയെന്നത് മാതാപിതാക്കളുമായും അള്ളാഹുവുമായും ബന്ധപ്പെട്ട കുറ്റമാണ്. അത് കൊണ്ട് മാതാപിതാക്കള്‍ മാപ്പ് നല്‍കിയത് കൊണ്ട് മാത്രം ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നില്ല. അവരുടെ മനസ്സറിഞ്ഞുള്ള പൊരുത്തത്തോട് കൂടെ തൌബയും അത്യാവശ്യമാണ്. കാരണം റസൂല്‍ (സ) മാതാപിതാക്കളെ വെറുപ്പിക്കല്‍ വന്‍കുറ്റങ്ങളിലെണ്ണിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter