ക്ഷണിക്കപ്പെടാത്ത സദ്യയില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് ഹലാലാവണമെങ്കില്‍ ഉടമയുടെ സമ്മതമുണ്ടായിരിക്കേണ്ടതാണ്. അല്ലെങ്കില്‍ നാം അവന്റെ ഭക്ഷണം കഴിക്കുന്നത് അവന് തൃപ്തിയാണെന്ന വിചാരം സൌഹൃദം പോലോത്ത തെളിവ് സഹിതം നമുക്കുണ്ടാവണം. ഇത് രണ്ടുമില്ലാതെ മറ്റുള്ളവന്റെ ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. അതു ഹറാമാണ്. പള്ളി പോലോത്ത ഒരു പൊതുസ്ഥലത്താണ് അവന്‍ ഭക്ഷണം വിളമ്പുന്നതെങ്കിലും വിധി ഇതു തന്നെയാണ്. കള്ളനായി പ്രവേശിച്ച് കൊള്ളയടിച്ച് കൊണ്ട് അവന്‍ പുറത്ത് വരുന്നുവെന്നാണ് നബി തങ്ങള്‍ അത്തരം ആളുകളെ കുറിച്ച് പറഞ്ഞത്.  ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ച് ചെയ്താല്‍ അവന്‍ ശരീഅത് പ്രകാരം നികാഹിനോ മറ്റോ സാക്ഷിയാവാന്‍ പോലും അര്‍ഹതയില്ലാത്ത ഫാസിഖ് ആയിത്തീരും. ആര്‍ക്കും വരാം എന്ന നിലയില്‍ ആരെങ്കിലും സദ്യ ഒരുക്കിയാല്‍ അവിടെ പോയി ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter