സുജൂദില്‍ കാല്‍ വിരലുകളുടെ പള്ള നിലത്തു വച്ചില്ലെങ്കില്‍ നിസ്കാരം ശരിയാവുമൊ..?
ചോദ്യകർത്താവ്
അബ്ദുുര്‍ റശീദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം സുജൂദില്‍ കാല്‍ വിരലുകളുടെ പള്ളയുടെ ചിലത് നിലത്ത് വെക്കല് നിര്‍ബന്ധമാണ്. അഥവാ ഏറ്റവും ചുരുങ്ങിയത് ഓരോ കാലിന്‍റെയും ഒരു വിരലിന്‍റെയെങ്കിലും പള്ള നിലത്ത് വെച്ചിരിക്കണം. സാധിക്കുന്നത്ര വിരലുകളുടെ പള്ള നിലത്ത് വെക്കലാണ് ഉത്തമം. കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ