സകാത് സ്വന്തം മഹല്ലില്‍ തന്നെ നല്‍കേണ്ടതുണ്ടോ? മഹല്ലിന് പുറത്ത് താമസിക്കുന്ന ബന്ധുക്കള്‍ക് സകാത് നല്‍കാമോ?

ചോദ്യകർത്താവ്

അബ്ദുുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ്  സകാത് നല്‍കേണ്ടതെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ ആ നാട് എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് കൃത്യമായ മഹല്ല് തന്നെയാണോ അതോ ജംഉം ഖസ്റും അനുവദനീയമായ ദൂരപരിധി മുഴുവനുമാണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്.  എന്നാല്‍ സകാത് ദാതാവിന്റെ നാട്ടില്‍ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാവുകയോ ചെയ്താല്‍  അങ്ങോട്ട് നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഇമാം അബൂഹനീഫ(റ)വും ശാഫീ മദ്ഹബിലെ തന്നെ പല പ്രമുഖ പണ്ഡിതരും പറഞ്ഞിട്ടുണ്ട്.  ഈ അഭിപ്രായമനുസരിച്ച് ഇത്തരം സാഹചര്യങ്ങളില്‍ മറ്റു മഹല്ലുകളിലും നല്‍കാവുന്നതാണ്. എന്നാല്‍ പ്രബലാഭിപ്രായപ്രകാരം  സ്വന്തം മഹല്ലില്‍ തന്നെയാണ് നല്‍കേണ്ടത്. സകാത് നിര്‍ബന്ധമാവുന്ന സമയത്ത് മഹല്ലിന് പുറത്തുള്ള ബന്ധുക്കളെ സ്വന്തം മഹല്ലിലേക്ക് വിളിച്ച് വരുത്തിയും നല്‍കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter