എടുത്ത് മാറ്റാന്‍ പറ്റാത്ത വിധം പല്ലുകള്‍ (റൂട്ട് കനാല്‍ ചെയ്ത് )വെച്ച് പിടിപ്പിക്കുന്നത്തിന്റെ വിധിയെന്ത് ? വെപ്പുപല്ലുകള്‍ മരണ ശേഷം മറവു ചെയ്യുന്നതിന്‍റെ മുമ്പ് എടുത്ത് ഒഴിവാക്കേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

അബ്ദുുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ എടുത്ത് മാറ്റാന്‍ സാധ്യമാവാത്ത വിധം പല്ലോ മറ്റു അവയവങ്ങളോ വെച്ച് പിടിപ്പിക്കുന്നതിന് വിരോധമില്ല. പൊട്ടിപ്പോയ എല്ലിനു പകരം ശുദ്ധിയുള്ള എല്ല്  വെച്ച് പിടിപ്പിക്കാമെന്ന് നവവി ഇമാം മജ്മൂഇല്‍ പറഞ്ഞിട്ടുണ്ട്. മരിച്ചാല്‍ ഇത്തരം കൃത്രിമ അവയവങ്ങള്‍ എടുത്ത് മാറ്റല്‍ നിര്‍ബന്ധമില്ല. എന്നാല്‍ മയ്യിതിന്റ ശരീരഭാഗമല്ലാതതൊക്കെ ഒഴിവാകുന്ന പോലെ ഇവയും എടുത്ത് മാറ്റല്‍ നല്ലതാണ്. ശരീരത്തില്‍ ഉറപ്പിക്കപ്പെട്ടവയെങ്കില്‍ മയ്യിതിന്റെ ഹുര്‍മതിന് കളങ്കം വരുത്തുമെന്നതിനാല്‍ എടുത്തു മാറ്റാന്‍ ശ്രമിക്കല്‍ അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter