ഞാന്‍ ഗള്‍ഫില്‍ താമസിക്കുന്നു, ഇവിടെ ചില അറബികള്‍ നിസ്കരിക്കുമ്പോള്‍ ധരിച്ച തൊപ്പിക്കോ തലപ്പാവിനോ മേലെ സുജൂദ് ചെയ്യുന്നത് കാണാം അവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുമോ ?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സുജൂദ് ചെയ്യുമ്പോള്‍ നിസ്കരിക്കുന്നവന്‍ ധരിച്ച, തന്റെ അനക്കങ്ങള്‍ കൊണ്ട് അനങ്ങും വിധത്തിലുള്ള വസ്ത്രങ്ങള്‍ നെറ്റിയുടെ അല്‍പ ഭാഗമെങ്കിലും നിലത്തു തട്ടുന്നതിന് തടസ്സം നിന്നാല്‍ സുജൂദ് ശരിയാവുകയില്ലെന്നാണ്  ശാഫിഈ മദ്ഹബ്. എന്നാല്‍ മറ്റു മദ്ഹബുകള്‍ പ്രകാരം മേല്‍പറഞ്ഞ മറയില്ലാതെ സുജൂദ് ചെയ്യലാണുത്തമമെങ്കിലും അങ്ങനെ ചെയ്താല്‍ സുജൂദ് ശരിയാവുന്നതാണ്. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട അറബി ശാഫി മദ്ഹബ് കാരനായിരിക്കാന്‍ സാധ്യതയില്ല. ശാഫിഈ മദ്ഹബ്കാരന്‍ ഈ ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല. മഅ്മൂിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയായിരിക്കണമെന്നാണ് തുടര്‍ച്ച സാധുവാകാനുള്ള നിയമം. അല്ലെങ്കില്‍ ഇമാമിന്റെ മദ്ഹബ് നിബന്ധനകള്‍ പാലിച്ച് തഖ്‍ലീദ് ചെയ്യണം. മറ്റു മദ്ഹബിലേക്ക് മാറുമ്പോള്‍ അറിയല്‍ അനിവാര്യമായ കാര്യങ്ങളെക്കുറിച്ചു മുമ്പ് വിശദമായി ചര്‍ച്ച ചെയ്തത് ഇവിടെ വായിക്കാവുന്നതാണ്.   കൂടുതലറിയാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter