കല്യാണം ഉറപ്പിച്ച പെണ്ണുമായി സംസാരിക്കാന്‍ വേണ്ടി സാക്ഷികള്‍ ഇല്ലാതെ നികാഹ് ചെയ്യാന്‍ പറ്റുമോ? ഇമാം സുഹ്‍രി(റ) അങ്ങനെ അഭിപ്രായപ്പെടുന്നു. അത് നമുക്ക് സ്വീകരിക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

റാശിദ് സുലൈമാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാലു  മദ്ഹബ് പ്രകാരവും സാക്ഷികളില്ലാത്ത നികാഹ് ശരിയാവുകയില്ല. മാലികീ മദ്ഹബനുസരിച്ച് നികാഹിന്റെ സമയത്ത് സാക്ഷികള്‍ ഹാജറാവേണ്ടതില്ലെങ്കിലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പ് സാക്ഷികളെ വിവരം അറിയിക്കല്‍ നിര്‍ബന്ധമാണ്. ഇമാം സുഹ്‍രി (റ) സാക്ഷികളില്ലാതെ നികാഹ് ശരിയാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം മാലിക് (റ) വിന്റെയും സുഹ്‍രി (റ) വിന്റെയും അഭിപ്രായമനുസരിച്ച് നികാഹിന്റെ വിവരം മറച്ച് വെക്കണമെന്ന് വസ്വിയ്യത് ചെയ്ത് കൊണ്ടാണ് വിവാഹം നടക്കുന്നതെങ്കില്‍ വിവാഹം ശരിയാവുകയില്ല. നികാഹ് വിവരം മറച്ച് വെക്കുകയെന്ന ഉദ്ദേശമില്ലെങ്കില്‍ മാലികീ മദ്ഹബോ സുഹ്‍രി ഇമാമിനേയോ തഖ്‍ലീദ് ചെയ്യാവുന്നതാണ്.എന്നാലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ബന്ധപ്പെടല്‍ ഹലാലാവണമെങ്കില്‍ സാക്ഷികള്‍ നിര്‍ബന്ധമാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter