ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ സകാത് നല്‍കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് നല്‍കിയാല്‍ ആ സംഖ്യ അനിസ്‍ലാമിക കാര്യങ്ങള്‍ക്ക് ചെലവഴിക്കുമെന്നുറപ്പ് ലഭിച്ചാല്‍ മാത്രം അവന് സകാത് നല്‍കല്‍ ഹറാമാണ്. ഹറാമെങ്കിലും സകാത് ശരിയാവുന്നതാണ്. ബാങ്ക് ലോണെടുത്തവന് സകാത് നല്‍കുന്നത് അനുവദനീയമാണ്. കാരണം പലിശയിനത്തിലേക്ക് തന്നെയാണ് ഈ സംഖ്യ തിരിച്ചടക്കുന്നതെന്ന് ഉറപ്പില്ല. ലോണായി എടുത്ത പലിശയല്ലാത്ത സംഖ്യയിലേക്ക് തിരിച്ചടക്കാന്‍ വേണ്ടി നല്‍കാവുന്നതാണ്. പലിശ വാങ്ങിയതിന് തൌബ ചെയ്താല്‍ അതിലേക്ക് തിരിച്ചടക്കാനും നല്‍കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter