നോമ്പിന്റെ പകലില്‍ നിയ്യത്ത് വെക്കുന്ന ആള്‍ നവൈത്തു സൌമ ഗദിന്‍ എന്ന് തന്നെ പറയണോ?

ചോദ്യകർത്താവ്

അബ്ദുുല്‍ ഫത്താഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏത് നോമ്പാണെന്ന് ചോദ്യത്തില്‍ വ്യക്തമല്ല. റമദാന്‍ നോമ്പാണെങ്കില്‍ ശാഫിഈ മദ്ഹബ് പ്രകാരം  രാത്രി തന്നെ നിയ്യത് വെക്കല്‍ നിര്‍ബന്ധമാണ്. സുന്നത് നോമ്പാണെങ്കില്‍ ളുഹ്റിന്റെ സമയമാകുന്നതിന് മുമ്പ് നിയ്യത് വെച്ചാലും മതി. പകലില്‍ നിയ്യത് ചെയ്യുമ്പോള്‍ ഈ ദിവസത്തെ നോമ്പ് എന്നാണ് നിയ്യത് ചെയ്യേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter