എന്റെ പല്ലില്‍ കമ്പി ഇട്ടിട്ടുണ്ട് .ജനാബത് കുളിക്കുമ്പോള്‍ എല്ലാ ഭാഗവും നനയുന്നില്ല, എന്റെ കുളി ശരിയാകുമോ?

ചോദ്യകർത്താവ്

ഫസാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളിക്കുമ്പോള്‍ വായയുടെ ഉള്‍ഭാഗം നനയല്‍ നിര്‍ബന്ധമില്ല. അത് കൊണ്ട് നനഞ്ഞില്ലെങ്കിലും കുളി ശരിയാവുന്നതാണ്. പക്ഷെ വായില്‍ നജസില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം, കാരണം വായില്‍ നജസോട് കൂടെ നിസ്‍കാരം ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter