പക്ഷി മൃഗാദികളെ അറുക്കേണ്ട രൂപം എങ്ങനെ? ഗള്‍ഫ് നാടുകളില്‍ ഹലാല്‍ മാര്‍ക്ക്‌ ഉള്ള ഇറച്ചികള്‍ കഴിക്കാമോ?

ചോദ്യകർത്താവ്

യൂനുസ് സലീം മലപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ശ്വസനനാളിയും അന്ന നാളിയും മുറിച്ച് കൊണ്ടാണ് പക്ഷി മൃഗാദികളെ അറുക്കേണ്ടത്. ഈ വിധത്തില്‍ അറുക്കപ്പെട്ട ഭക്ഷ്യ യോഗ്യമായവയെയൊക്കെ തിന്നാവുന്നതാണ്. ഗള്‍ഫു നാടുകളില്‍ ഹലാല്‍ മാര്‍കുണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷിക്കാവുന്നതാണ്. കാരണം അറുക്കാന്‍ അര്‍ഹതയുള്ളവരാണ് ഒരു സ്ഥലത്ത് കൂടുതലെങ്കില്‍ അറുത്തവന്‍ ആരെന്ന് മനസ്സിലായില്ലെങ്കിലും അവിടെ വില്‍കപ്പെടുന്ന മാംസം ഹലാലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter