ഉമ്രക്ക് ഇഹ്റാം കെട്ടിയ ഒരാള്‍ വുളു ചെയ്യുമ്പോള്‍ തല തടവുന്ന സമയത്ത് ഒരു മുടിനാരു കയ്യില്‍ വന്നു.എന്നിട്ട് ഉമ്ര പൂര്തിയാകുകയും ചെയ്തു.ഇതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇഹ്റാം ചെയ്തവന്റെ പ്രവര്‍ത്തനം കൊണ്ട് മുടി കൊഴിഞ്ഞാല്‍ ഫിദ്‍യ നിര്‍ബന്ധമാണ്. നഖം കൊണ്ട് ചൊറിയുക മുടി ചീകുക പോലോത്തത് ചെയ്യല്‍ കറാഹതാണ്. ഇവ കാരണമായി മുടി കൊഴിഞ്ഞാല്‍ ഫിദ്‍യ നിര്‍ബന്ധമാവുകയും ചെയ്യും. മുടി കൊഴിഞ്ഞത് ഇവ കാരണമാണോ അതോ ആദ്യമേ പറിഞ്ഞ് കിടക്കുന്ന മുടി വീണതാണോ എന്ന് സംശയിച്ചാല്‍ ഫിദ്‍യ നിര്‍ബന്ധമില്ല. വുളു ചെയ്യുമ്പോഴോ കുളിക്കുമ്പോഴോ സ്വയം പ്രവര്‍ത്തനം മൂലമല്ലാതെ മുടി കൊഴിഞ്ഞാല്‍ ഫിദ്‍യ നല്‍കേണ്ടതില്ല. വുളു ചെയ്യുമ്പോഴോ കുളിക്കുമ്പോഴോ സ്വയം പ്രവര്‍ത്തനം മൂലമല്ലാതെ മുടി കൊഴിഞ്ഞാല്‍ ഫിദ്‍യ നല്‍കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter