ഒരുനിശ്ചിത സംഖ്യ മുന്‍ കൂറായി ഒരാള്‍ക്ക് നല്‍കുകയും നിശ്ചിത കാലം അയാളുടെ വീട്ടില്‍ വാടകയില്ലാതെ താമസിക്കുകയും ചെയ്യുക, നിശ്ചിത കാലാവധിക്ക്, പ്രസ്തുത സംഖ്യ തിരിച്ച് വാങ്ങി വീട്, ഉടമസ്ഥന്ന് തന്നെ തിരിച്ച് നല്‍കുക - ഇതിന്ന് ലീസ് എന്നാണ് ഇവിടെ പറയുന്നത്. ഇപ്രകാരം ലീസിന് കൊടുക്കലും വാങ്ങലും അനുവദനീയമാണോ?

ചോദ്യകർത്താവ്

ഇ പി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബ് പ്രകാരം ഇത്തരത്തില്‍ ലീസിന് കൊടുക്കലും വാങ്ങലും അനുവദനീയമല്ല. കര്‍മശാസ്ത്ര വീക്ഷണ പ്രകാരം ഈ ഇടപാട് കടം വാങ്ങി പണയം വെക്കുന്ന ഇടപാടാണ്. അതായത് വീട്ടില്‍ വാടകക്ക് താമസിക്കുന്നയാള്‍ ഒരു നിശ്ചിത സംഖ്യ കടം കൊടുത്ത് പണയമായി,  താമസിക്കുമെന്ന നിബന്ധനയോട് കൂടെ, ഒരു വീട് സ്വീകരിക്കുന്നു. പണയ ദാതാവ് തന്നെയാണ് ഈ നിബന്ധന വെച്ചതെങ്കിലും പണയസാധനം ഉപയോഗക്കാനുള്ള അവകാശം പണയം സ്വീകരിച്ചവനില്ല. അങ്ങനെ നിബന്ധന വെച്ചാല്‍ ആ നിബന്ധന ഫാസിദുമാണ്. ഫാസിദായ ഇടപാടുമായി ബന്ധപ്പെടല്‍ നിഷിദ്ധമാണ്. എന്നാല്‍ മാലികീ മദ്ഹബനുസരിച്ചും ഹനഫീ മദ്ഹബനുസരിച്ചും പണയ ദാതാവ് സമ്മതം നല്‍കിയാല്‍ പണയ സാധനം ഉപയോഗിക്കല്‍ പണയം സ്വീകരിച്ചവന് അനുവദനീയമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter