വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് നികാഹിന് മുമ്പ് വരന്‍റെ വീട്ടുകാര്‍ ആഭരണം ഇട്ട് കൊടുക്കുന്നു. ഇതിന്‍റെ മതവിധി എന്താണ്.?

ചോദ്യകർത്താവ്

മുഹമ്മദ് കുന്നുമ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് നികാഹിന് മുന്‍പ് വരന്‍ ആഭരണമോ മിഠായിയോ വസ്ത്രമോ മറ്റോ നല്‍കുന്നത് ഹദ്‍യയായിട്ടാണ് പരിഗണിക്കപ്പെടുക. പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചാല്‍ ഈ സമ്മാനങ്ങള്‍ തിരിച്ച് വാങ്ങാവുന്നതാണ്. നികാഹ് കഴിഞ്ഞ് ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ത്വലാഖ് ചൊല്ലിയാല്‍ തിരിച്ച് വാങ്ങല്‍ അനുവദനീയമല്ല. ബന്ധപ്പെടുന്നതിന് മുമ്പാണെങ്കില്‍ തിരിച്ച് വാങ്ങുന്നതിന് വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter