ഇഷാ മഗ്‍രിബിനിടയില്‍ കുളിക്കല്‍ കറാഹതാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹമാം പോലോത്ത പിശാചിന്റെ വിഹാര കേന്ദ്രങ്ങളില്‍ പിശാചിന്റെ വിഹാര സമയമായ മഗ്‍രിബിനു തൊട്ടു മുമ്പും ഇശാ മഗ്‍രിബിന്റെ ഇടയിലും പ്രവേശിക്കല്‍ കറാഹതാണ് എന്ന് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇശാമഗ്‍രിബിനിടയില്‍ കുളി കറാഹതല്ല. പ്രത്യേകിച്ച് റമളാനില്‍ ഈ സമയത്ത് നബിതങ്ങള്‍ കുളിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter