കാലില്‍ മുറിവുള്ള ആള്‍ തയമ്മും ചെയ്യേണ്ടത് എങ്ങനെ?

ചോദ്യകർത്താവ്

ഹസീന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. വുളൂ ചെയ്തു തുടങ്ങി കാല് കഴുകേണ്ട സമയത്താണ് തയമ്മും ചെയ്യേണ്ടത്. കാലില്‍ മുറിവില്ലാത്ത ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്. മുറിവില്ലാത്ത ഭാഗം കഴുകുന്നതിന് മുമ്പോ ശേഷമോ തയമ്മും ചെയ്യാവുന്നതാണെങ്കിലും മുമ്പാകുന്നതാണ് കൂടുതല്‍ നല്ലത്. മുറിവ് അഴിക്കാന്‍ പറ്റാത്ത വിധം കെട്ടി വെച്ചിട്ടുണ്ടെങ്കില്‍ കെട്ട് പൂര്‍ണമായി തടവുകയും വേണം. കെട്ടുന്നതിനി മുമ്പ് വുളൂഅ് ചെയ്യല്‍ നിര്‍ബന്ധമാണ്. മുറിവ് സുഖപ്പെടുന്നതിന് താമസം വരില്ലയെന്നു കണ്ടാല്‍  കെട്ടഴിക്കല്‍ നിര്‍ബന്ധമാണ്. വുളൂഇല്ലാതെ കെട്ടി വെച്ച് കെട്ടഴിക്കാതെ തയമ്മും ചെയ്താല്‍ പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. ആവശ്യമില്ലാത്ത വിധം മുറിവില്ലാത്ത ഭാഗം കൂടി കെട്ടി വച്ചിട്ടുണ്ടെങ്കില്‍ വുളൂ ഉള്ള സമയത്ത്  കെട്ടിയാലും കെട്ടഴിക്കാത്ത പക്ഷം ഖളാഅ് വീട്ടണം. കെട്ടി വെക്കാത്ത മുറിവാണെങ്കില്‍ പിന്നീട് ഖളാഅ് വീട്ടേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter