സകാത് വിഹിതം ഹജ്ജിന് പോവാനുദ്ദേശിക്കുന്നവര്‍ക് നല്‍കാമോ?

ചോദ്യകർത്താവ്

ശമീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രക്കാരന് യാത്രക്കാരന്‍ എന്ന നിലക്ക് സകാത് നല്‍കുമ്പോള്‍ യാത്രക്കാവശ്യമുള്ളത് മാത്രമേ നല്‍കാവൂ. ആ യാത്രക്കാവശ്യമുള്ളതിലധികമായി നല്‍കാന്‍ പാടില്ല.യാത്രക്കാരന് ഫഖീര്‍ മിസ്കീന്‍ എന്ന നിലക്കാണ് നല്‍കുന്നതെങ്കില്‍ യാത്രക്കാവശ്യമുള്ളതാണോ എന്ന് പരിഗണിക്കേണ്ടതില്ല. തെറ്റു ചെയ്യാനുള്ള യാത്രയല്ലാതിരിക്കുക എന്നതാണ് നിബന്ധന. ഹജ്ജ്, സിയാറത് തുടങ്ങി അനുവദനീയമായ യാത്ര ചെയ്യുന്നവനൊക്കെ സകാത് നല്‍കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter