ഏഴു ആകാശങ്ങളും ഏഴു ഭൂമികളും ഉണ്ടെന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാമല്ലോ? എന്താണ് ഇതിന്റെ ഉദ്ദേശം? ഇതിന് ശാസ്ത്രീയ പിന്‍ബലം ഉണ്ടോ?

ചോദ്യകർത്താവ്

ഇ പി അബ്ദുു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏഴ് ആകാശവും ഏഴ് ഭൂമിയെയും കുറിച്ച് ഖുര്‍ആനില്‍ പല തവണ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. അത് അങ്ങനെ തന്നെ വിശ്വസിക്കണമെന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. ചില ഹദീസുകളില്‍ ഏഴ് ആകാശങ്ങളുടെ പേരുകളും അതിന്റെ നിറവും വിശദീകരിക്കുന്നുണ്ട്. അവയൊന്നും സ്വഹീഹായ ഹദീസുകളല്ലെന്ന് ഹദീസ് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ നിരീക്ഷണ പ്രകാരം  അന്തരീക്ഷത്തിന് ഏഴ് പാളികളുണ്ട്. ശാസ്ത്രം നിരീക്ഷിക്കുന്ന ഏഴ്പാളികള്‍ ഇവയാണ്: 1-ട്രോപോസ്ഫിയര്‍ 2-സ്ട്രാറ്റോസ്ഫിയര്‍ 3- മീസോസ്ഫിയര്‍ 4-തെര്‍മോസ്ഫിയര്‍ 5-എക്‌സോസ്ഫിയര്‍ 6-അയോണോസ്ഫിയര്‍ 7- മാഗ്‌നെറ്റോസ്ഫിയര്‍. ഈ ഏഴ് പാളികളാണ് ഖുര്‍ആനില്‍ പറഞ്ഞ ഏഴ് ആകാശങ്ങളെന്ന് ഉറപ്പിക്കാവതല്ല. ഇത് പോലെ ഭൂമിക്കും ഏഴ് പാളികള്‍ ശാസ്ത്രം പറയുന്നുണ്ട്: 1. ക്രസ്റ്റ് 2. ലിതോസ്ഫിയര്‍ 3. അപ്പര്‍ മാന്റ്‍ല്‍ 4. ആസ്തനോസ്ഫിയര്‍ 5. ലവര്‍ മാന്റല്‍ 6. ഔട്ടര്‍ കോര്‍ 7. ഇന്നര്‍ കോര്‍. നേരത്തെ പറഞ്ഞ പോലെ ഇതാണ് ഖുര്‍ആന്‍ പറഞ്ഞ ഏഴ് ഭൂമികളെന്ന് ഉറപ്പിക്കാവതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter