പാറ്റ കൂറ തുടങ്ങിയ ചെറു ജീവികളെ കൊല്ലുന്നതിന്റെ വിധിയന്താണ്

ചോദ്യകർത്താവ്

മൊയ്തീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രാണികളെ കൊല്ലാവുന്നതാണ്. ചില പ്രാണികളെ കൊല്ലരുതെന്ന് നബി തങ്ങള്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഉറുമ്പ് , തവള, തേനീച്ച, മരംകൊത്തി, തുടങ്ങിയ ജീവികളെ കൊല്ലരുതെന്ന് നബി തങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉറുമ്പുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അവയെ കൊല്ലാമെന്ന് മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ പാമ്പിനെ പോലെ എലിയെ പോലെ ഉപദ്രവകാരികളായ ജീവികളെ കൊല്ലല്‍ സുന്നതാണ്. ഉപകാരവും ഉപദ്രവവുമുണ്ടാക്കുന്ന ജീവികളെ കൊല്ലല്‍ സുന്നതോ കറാഹതോ അല്ല. ഉപദ്രവമില്ലാത്ത ജീവികളെ കൊല്ലല്‍ കറാഹതാണ്. എന്നാല്‍ ഭക്ഷിക്കാനുതകുന്ന ജീവികളെ ഭക്ഷിക്കാനല്ലാതെ വെറുതെ കൊല്ലല്‍ ഹറാമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter