ചേലാ കര്‍മ്മം ചെയ്യപ്പെട്ടതായി ജനിച്ച കുട്ടിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നമ്മുടെ നബിയടക്കം പന്ത്രണ്ടോളം നബിമാര്‍ ചേലാകര്‍മ്മം ചെയ്യപ്പെട്ടവരായാണ് ജനിച്ചത് എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഇബ്രാഹീം നബിയല്ലാത്ത എല്ലാ നബിമാരും അങ്ങനെത്തന്നെയാണ് ജനിച്ചത് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതു മൂലം അവരുടെ ഔറത്ത് പിന്നീടാരും കാണാനിടവന്നിട്ടില്ലയെന്നതാണതിന്റെ പ്രത്യേകത. ചേലാകര്‍മ്മം ചെയ്യപ്പെട്ടതായി ജനിച്ചത് മൂലം എന്റെ ഔറത്ത് മറ്റുള്ളവര്‍ കാണാതെ അള്ളാഹു എന്നെ ബഹുമാനിച്ചിരിക്കുന്നുവെന്ന് നബി പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ ചേലാകര്‍മ്മം ചെയ്യപ്പെട്ടവരായി ജനിക്കുന്നത് കൊണ്ട് ആ കുട്ടിയുടെ പ്രത്യേകത അറിയിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല അറബികളില്‍ ഇങ്ങനെ ധരാളമായി സംഭവിക്കാറുണ്ടായിരുന്നുവെന്നും‍ ചന്ദ്രന്‍ ചേലാകര്‍മ്മം ചെയ്ത കുട്ടിയാണെന്ന് അത്തരം കുട്ടികളെ കുറിച്ച് അവര്‍ ജല്‍പിക്കാറുണ്ടായിരുന്നുവെന്നും ചില കിതാബുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അള്ളാഹുവാണ് കൂടുതലറിയുന്നവന്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter