നബി (സ) ക്ക് സ്വര്‍ഗ്ഗവും, നരകവും കാണിക്കപ്പെട്ടു. അതിലെ ശിക്ഷകളും, സുഖങ്ങളും നബി (സ) കണ്ടു മനസ്സിലാക്കി .അപ്പോള്‍ നരകവും , സ്വര്‍ഗ്ഗവും വിചാരണക്ക് ശേഷമേ ഉള്ളു എന്ന് ചിലര്‍ പറയുന്നു ഇതിന്റെ സത്യാവസ്ഥ എന്ത് ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നരകവും സ്വര്‍ഗ്ഗവും ഇപ്പോള്‍ തന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് സുന്നത് ജമാഅതിന്റെ അഭിപ്രായം. പ്രതിഫലത്തിന്റെ ദിവസമേ സൃഷ്ടിക്കൂവെന്നത് മുഅ്തസിലത്തിന്റെ അഭിപ്രായമാണ്. നരകം സത്യനിഷേധികള്‍ക്കും സ്വര്‍ഗ്ഗം സത്യവിശ്വാസികള്‍ക്കുമായി തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അള്ളാഹു പറയുന്നുണ്ട്. ആദം നബിയെയും ഹവ്വാഅ് ബീവിയെയും അള്ളാഹു താമസിപ്പിച്ചതും സ്വര്‍ഗത്തിലാണല്ലോ. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ