സ്ത്രീക്ക് പുരുഷ പ്രഭാഷണം കേള്‍ക്കാമെങ്കില്‍ പുരുഷന് സ്ത്രീയുടെ പ്രഭാഷണം കേള്‍ക്കാമോ?

ചോദ്യകർത്താവ്

അമ്മാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്ത്രീ ശബ്ദം ഔറത്തല്ല. കേള്‍കുന്നത് മൂലം ഫിത്ന ഭയപ്പെടുന്നില്ലെങ്കില്‍ അവളുടെ ശബ്ദം കേള്‍ക്കാവുന്നതാണ്. ഫിത്ന ഭയപ്പെടുകയോ ഈ ശബ്ദം കേള്‍ക്കല്‍ കൊണ്ട് ആനന്ദം കൊള്ളുകയോ ചെയ്യുന്നുവെങ്കില്‍ ഹറാമുമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഏറ്റവും നല്ലതും മറകൊണ്ട് കല്‍പിക്കപ്പെട്ടളാവയത് കൊണ്ട് ആ ഉദ്ദേശത്തിനും അവള്‍ക്കു യോജിച്ചത് അവളുടെ ശബ്ദം ആരും കേള്‍ക്കാതിരിക്കലാണ് എന്ന് ഇമാം ശാഫിഈ ഉമ്മില്‍ പറഞ്ഞിട്ടുണ്ട്. അന്യ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സ്ത്രീ ശബ്ദം താഴ്ത്തണം. അള്ളാഹു നബിയുടെ ഭാര്യമാരെ വിളിച്ചുപറയുന്നു:നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റുസ്‌ത്രീകളില്‍ പെട്ട ആരെപോലെയുമല്ല, നിങ്ങള്‍ ഭയഭക്തി (സൂക്ഷ്‌മത) കാണിക്കുന്ന പക്ഷം. അതുകൊണ്ട്‌ നിങ്ങള്‍ (അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോള്‍) സംസാരത്തില്‍ താഴ്‌മ(സൗമ്യത) കാണിക്കരുത്‌. കാരണം അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. നിങ്ങള്‍ (അവരോട്‌) മര്യാദയുള്ള വാക്ക്‌ പറഞ്ഞേക്കുക. സ്ത്രീകളുടെ ശബ്ദം വേണ്ടത്ര സദാചാര ബോധമില്ലാത്തവരെ ആകര്‍ശിച്ചേക്കാമെന്നാണ് ഈ ആയതില്‍ അള്ളാഹു ഉണര്‍ത്തുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter