അന്യ സ്ത്രീകളോട് സലാം പറയാന്‍ പാടില്ലല്ലോ? അപ്പോള്‍ എന്റെ ജ്യേഷ്ടന്റെ ഭാര്യ എന്നോട് സലാം പറഞ്ഞാല്‍ എന്താണ് ചെയ്യുക?. സലാം മടക്കിയില്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും?

ചോദ്യകർത്താവ്

ഹംസ അബുബക്‍ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അന്യ സ്ത്രീ പുരുഷനോട്  സലാം പറയലും മടക്കലും  ഹറാമും അന്യ പുരുഷന്‍  സ്ത്രീകളോട് സലാം പറയലും മടക്കലും കറാഹതുമാണ്. ജ്യേഷ്ടന്റെ ഭാര്യ മഹ്റം അല്ലാത്തതിനാല്‍ അവളോട് സലാം പറയലും അവളുടെ സലാം മടക്കലും കറാഹതാണ്. അവള്‍ സലാം പറയുന്നതും മടക്കുന്നതും ഹറാമുമാണ്. അന്യ പുരുഷനോട് സലാം പറയലും കാണലും സംസാരിക്കലും ഹറാമാണെന്ന് അവളെ ഉണര്‍ത്തണം. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നത് കാണുമ്പോള്‍ അത് തടയാനുള്ള കടമ കൂടി മുസ്‍ലിമിനുണ്ട്. മറ്റുള്ളവരുടെ വിചാരത്തിനനുസരിച്ച് ഇസ്‍ലാമിന്റെ വിധിയില്‍ മാറ്റം വരില്ല. ഇത് പോലോത്ത ചോദ്യം നബിയോട് സ്വഹാബത് ചോദിച്ചിരുന്നു. നബി തങ്ങള്‍ പറഞ്ഞു, നിങ്ങള്‍ സ്ത്രീകളുമായി ഇടപഴകുന്നത് സൂക്ഷിക്കണം. അപ്പോള്‍ ഒരു അന്‍സ്വാരി ചോദിച്ചു. അപ്പോള്‍ ഭര്‍ത്താവിന്‍െ (സ്ത്രീയുടെ ഭര്‍ത്താവിന്റെ) കുടുംബങ്ങളോ നബിയേ. നബി പറഞ്ഞു الحمو الموت അഥവാ മറ്റുള്ളവരേക്കാള്‍ പേടിക്കേണ്ടത് അവരെയാണ്. ഇമാം നവവി ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് പറയുന്നു: "ഇവളുമായി ആരെയും പേടിക്കാതെ തന്നെ ആളുകള്‍ക്ക് ഇടപഴകാനുള്ള അവസരങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് കൂടുതല്‍ ഫിത്നയും ശര്‍റും പ്രതീക്ഷിക്കേണ്ടത് അവളില്‍ നിന്നാണ്. അവളുമായി ഇടപഴകുന്നത് ജനങ്ങള്‍ നിസ്സാരമായി കാണാറാണ് പതിവ്. അത് മരണം പോലെയാണ്. അന്യ സ്ത്രീകളുമായി ഇടപഴകുന്നതിനേക്കാള്‍ വിരോധിക്കേണ്ടത് ഇവളുമായുള്ള സമ്പര്‍ക്കമാണ്". ഖാളി ഇയാള് (റ) പറയുന്നു, അവരുമായി ഇടപഴകുന്നത് ദീനിന്റെ നാശത്തിലേക്കെത്തിക്കുമെന്നതിനാലാണ് റസൂല്‍ അതേ കുറിച്ച് മരണമെന്ന് പറഞ്ഞത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter