മഹ്ശറ മുതല്‍ സ്വര്‍ഗ്ഗ നരകം വരെയുള്ള സമയമെത്ര?

ചോദ്യകർത്താവ്

ഇര്‍ശാദ് സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്‍ മആരിജ് നാലാം സൂക്തത്തില്‍ അള്ളാഹു പറയുന്നു: മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലത്തെ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തില്‍ (ആ ശിക്ഷ സംഭവിക്കുന്നതാണ്). ഹിസാബിനു വേണ്ടി ജനങ്ങള്‍ ഒരുമിച്ച് കൂടി സ്വര്‍ഗത്തിലേക്കൊ നരകത്തിലേക്കോ പ്രവേശിപ്പിക്കപ്പെടുന്നതിനിടയിലുള്ള സമയമാണ് ഈ ആയതില്‍ അള്ളാഹു സൂചിപ്പിക്കുന്നത്. മുഅ്മിനീങ്ങളെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആ ദിവസം ഒരു ഫര്‍ള് നമസ്‌കാരത്തിന്റെ സമയം പോലെ ലഘൂകരിക്കപ്പെടുമെന്ന്‌ ഹദീസുകളില്‍ വന്നിട്ടുണ്ട്‌.   അമ്പതിനായിരം കൊല്ലത്തെ ദൈര്‍ഘ്യമെന്ന്‌ പറഞ്ഞത്‌ സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അത്രയും ദൈര്‍ഘ്യമേറിയതും വിഷമം നിറഞ്ഞതുമായിരിക്കും എന്നാണ്‌. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter