നജസായ മൊബൈല്‍ സ്ക്രീനില്‍ ഖുര്‍ആന്‍,ബഹുമാനിക്കപ്പെടുന്ന പേരുകള്‍ തുടങ്ങിയവ ഡിസ്പ്ലേ ചെയ്യിക്കാമോ? നജസായ കൈ കൊണ്ട് മോബൈലിലെ ഖുര്‍ആനില്‍ തൊടാമോ? നജസായ കീബോര്‍ഡില്‍ വിശുദ്ധ പദങ്ങള്‍ ടൈപ്പ് ചെയ്യാമോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്ക്രീനുകളില്‍ ഡിസ്പ്ലേ ചെയ്യപ്പെടുന്ന ഖുര്‍ആനിന് മറ്റു ഖുര്‍ആനുകളുടെ വിധി തന്നെയാണ്. അവ വുളൂഇല്ലാതെ തൊടാന്‍ പാടില്ല. നജസായ കൈ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ നിഷിദ്ധമായ പോലെ  ഖുര്‍ആന്‍ ഡിസ്പ്ലേ ചെയ്യപ്പെട്ട സ്ക്രീനുകളില്‍ നജസ് കൊണ്ട് തൊടലും നിഷിദ്ധമാണ്. ബഹുമാനിക്കപ്പെടുന്ന മറ്റു പദങ്ങളുടെയും വിധി ഇതു തന്നെയാണ്. മലക്കുകള്‍ നബിമാര്‍ തുടങ്ങി ബഹുമാനിക്കപ്പെടുന്ന പേരുകളിലും നജസ് സ്പര്‍ശിക്കാന്‍ പാടില്ല. പറയപ്പെട്ട പേരുകള്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തികളുടെ പേരുകളാവുമ്പോള്‍ മാത്രമാണ് ഈ വിധി ബാധകമാവുക. ഈ പേരുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടാല്‍ ആ പേരുകള്‍ക്ക് പ്രസ്തുത വിധി ബാധകമല്ല.നജസായ സ്ക്രീനുകളില്‍ ഖുര്‍ആന്‍ ഡിസ്പ്ലേ ചെയ്യുന്നത് നജസ് കൊണ്ട് തൊടുന്നത് പോലെത്തന്നെയാണ്. സ്ക്രീനില്‍ പതിയുന്ന ഖുര്‍ആനിനും സ്ക്രീനിനുമിടയില്‍ മറയുള്ളത് കൊണ്ട് അവക്ക് ഖുര്‍ആനിന്റെ വിധികളൊന്നും ബാധകമല്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. നജസും ഖുര്‍ആനും നേരിട്ട് ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ഹറാമാവുന്നത്. നജസായ കീബോര്‍ഡുപയോഗിക്കുമ്പോള്‍ നേരിട്ടുള്ള ബന്ധമില്ലാത്തതിനാല്‍ അതു നിഷിദ്ധമല്ല. നജസുള്ള കൈ കൊണ്ട് പേന ഉപയോഗിച്ച് ഖുര്‍ആന്‍ എഴുതുന്നത് അനുവദനീയമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter