ഹൈള് രക്തം മുറിഞ്ഞ് 15 ദിവസം കഴിഞ്ഞ് വീണ്ടും പല സമയങ്ങളിലായി അല്‍പം രക്തം കാണുന്നു. അപ്പോള്‍ നിസ്ക്കരിക്കാമോ?.

ചോദ്യകർത്താവ്

അസീസ് കാഞ്ഞങ്ങാട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് ഹൈളിനിടയില്‍ കുറഞ്ഞ ശുദ്ധി പതിനഞ്ച് ദിവസമാണ്. ഹൈള് മുറിഞ്ഞ് പതിനഞ്ച് ദിവസത്തിന് ശേഷം രണ്ടാമതും പല സമയങ്ങളിലായി രക്തം കണ്ടാല്‍ അത് ഒരമിച്ച് കൂട്ടിയാല്‍ ഇരുപത്തിനാല് മണിക്കൂറുണ്ടെങ്കില്‍ ഹൈളായി പരിഗണിക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കുറവാണെങ്കിലും പതിനഞ്ച് ദിവസത്തില്‍ കൂടുതലെങ്കിലും അത് രോഗമാണ്. നിത്യ അശുദ്ധിക്കാര്‍ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കണം. കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter