നബി (സ) യുടെ ഹദീസുകള്‍ 10 ലക്ഷത്തില്‍ അധികമുണ്ടായിരുന്നോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏഴ് ലക്ഷത്തോളം സ്വഹീഹായ ഹദീസുകളുണ്ടെന്ന് ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) പറഞ്ഞിട്ടുണ്ട്. സ്വഹീഹും ളഈഫുമായ പന്ത്രണ്ട് ലക്ഷത്തോളം ഹദീസുകളുണ്ടെന്നും അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിത്യസ്ത വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഒരേ അര്‍ത്ഥത്തിലുള്ള ഹദീസുകളൊക്കെ വിത്യസ്തമായി പരിഗണിച്ച എണ്ണമാണിത്. നിലവില്‍ ലഭ്യമായ ഹദീസുകളില്‍ വിത്യസ്ത വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഒരേ അര്‍ത്ഥത്തിലുള്ള ഹദീസുകള്‍ ഒന്നായി പരിഗണിച്ച് നാലായിരത്തിനും അയ്യായിരത്തിനും ഇടക്കാണ് സ്വഹീഹായ ഹദീസുകളുടെ എണ്ണമെന്ന് ഹദീസ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter