ഞാന്‍ ജോലി ചെയ്യുന്ന വീട്ടിലെ (ഗള്‍ഫില്‍) വീട്ടുവളപ്പിലെ പഴവര്‍ഗ്ഗങ്ങള്‍ വീണു കിടക്കുന്നത് ഏടുത്ത് അനുവാദം ചോദിക്കാതെ ഭക്ഷിക്കാമോ ? ഓരോ പ്രവശ്യവുംഅനുവാദം ചോദിക്കല്‍ ആവശ്യമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉടമസ്ഥന്റെ സമ്മതമുണ്ടെങ്കില്‍ അത്തരം പഴങ്ങള്‍ ഭക്ഷിക്കാവുന്നതാണ്. തന്റെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഭക്ഷണങ്ങള്‍ അവന്‍ തൃപ്തിപ്പെടുമെന്ന് പ്രതീക്ഷിച്ചാല്‍ അനുവദനീയമാണ്. നാം ഭക്ഷിക്കുന്ന സാധനങ്ങള്‍ക്കനുസരിച്ചായിരിക്കുമല്ലോ ഉടമസ്ഥന്റെ തൃപ്തിയും തൃപ്തി ഇല്ലായ്മയും. അപ്പോള്‍ എന്താണോ നാം ഭക്ഷിക്കുന്നത് അത് ഉടമസ്ഥന് തൃപ്തിയായിരിക്കുമെന്ന് വിചാരിക്കുന്നുവെങ്കില്‍ ഭക്ഷിക്കാവുന്നതാണ്.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter