പള്ളിയില്‍ ജമാഅത്ത് നടക്കുമ്പോള്‍ താഴത്തെ നിലയില്‍ സ്ഥലമുണ്ടായിരിക്കെ മുകളിലെ നിലയില്‍ പോയി നിസ്കരിക്കുന്നതിന്റെ വിധി.

ചോദ്യകർത്താവ്

അസീസ് കാഞ്ഞങ്ങാട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇടമുറിഞ്ഞ സ്വഫ്ഫുകള്‍ കൊണ്ട് ജമാഅത് ശരിയാവും. ജമാഅതിന്റെ ഫളീലതാണോ സ്വഫ്ലിന്റെ ഫളീലതാണോ നഷ്ടപ്പെടുത്തുകയെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവിത്യാസമുണ്ട്. ജമാഅതിന്റെ ഫളീലത് നഷ്ടപ്പെടുമെന്നാണ് ഇബ്നു ഹജറുല്‍ ഹൈതമി പറഞ്ഞതെങ്കില്‍ സ്വഫ്ലിന്റെ ഫളീലതാണ് നഷ്ടപ്പെടുക എന്നാണ് ഇമാം റംലി പറഞ്ഞത്. ഇതു പോലെത്തന്നെയാണ് പള്ളിയുടെ താഴെ നിലയില്‍ സ്ഥലമുണ്ടായിരിക്കെ മുകളില്‍ നില്‍കുന്നതും. നിസ്കാരത്തില്‍ സ്വഫ് ശരിയാക്കുക എന്നത് ഏറെ പ്രധാനമാണ്. സ്വഫുകള്‍ ശരിയാക്കാതെ തെറ്റി നിന്നാല്‍ തമ്മില്‍ ഭിന്നിപ്പും അനൈക്യവും ഉണ്ടായിത്തീരുമെന്ന് ഹദീസുകളില്‍ കാണാം. സ്വഫുകള്‍ക്കിടയിലെ വിടവുകള്‍ പിശാച് കയറിക്കൂടുമെന്നും ഹദീസുകളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായി നിസ്കാരത്തിന്‍റെ മര്യാദകള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter