ഒരാള്‍ നിക്കാഹ് ചെയ്യുകയും നിക്കാഹിനും വിവാഹ ചാടങ്ങിനുമിടക്കുള്ള ഇടവേളയില്‍ ഇസ്ലാമില്‍ നിന്നു തെറ്റുകയും വിവാഹ ചടങ്ങിനു മുമ്പ് ഇസ്‍ലാമിലേക്കു തന്നെ തിരിച്ചു വരുകയും ചെയ്താല്‍ നിക്കാഹ് കാന്‍സല്‍ ആകുമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹോട് കൂടെ തന്നെ സ്ത്രീ ഭാര്യയായിത്തീര്‍ന്നു. വിവാഹ ചടങ്ങ് സുന്നതാണെങ്കിലും നികാഹ് ശരിയാവാന്‍ ആവശ്യമല്ല. അത് കൊണ്ട് നികാഹിന് ശേഷം ഭാര്യാ ഭര്‍തൃ ബന്ധമില്ലാതാകുന്ന പ്രവര്‍ത്തനങ്ങളോ വാക്കുകളോ ഉണ്ടായാല്‍ വിവാഹ ചടങ്ങ് കഴിഞ്ഞില്ലെങ്കിലും ബന്ധം മുറിഞ്ഞു പോവുന്നതാണ്. അപ്പോള്‍ നികാഹിന് ശേഷം ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോയാല്‍ (മുര്‍തദ്ദായാല്‍) ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പാണെങ്കില്‍ സ്ത്രീക്ക് ഇദ്ദയില്ലാത്തതിനാല്‍ മുര്‍തദ്ദായ സമയത്തു തന്നെ ഈ ബന്ധം മുറിയും. പിന്നീട് മുസ്‍ലിമായി രണ്ടാമത് അവളെ നികാഹ് ചെയ്താല്‍ മാത്രമേ അവളെ ഭാര്യയായി ലഭിക്കൂ. ലൈംഗികമായി ബന്ധപ്പെട്ടതിനു ശേഷമാണ് മുര്‍തദ്ദായതെങ്കില്‍ സ്ത്രീക്ക് ഇദ്ദ നിര്‍ബന്ധമാണ്. ഇദ്ദാ കാലയളവ് തീരുന്നതിനു മുമ്പ് ഇസ്‍ലാമിലേക്ക് മടങ്ങി വന്നാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി തുടരാം. ഇദ്ദാ കാലയളവിന് ശേഷമാണ് മുസ്‍ലിമായതെങ്കില്‍ മുര്‍തദ്ദായ ദിവസം മുതല്‍ ഈ ബന്ധം മുറിഞ്ഞതായി കണക്കാക്കണം. ശേഷം ഈ സ്ത്രീയെ വിവാഹം ചെയ്യമമെങ്കില്‍ മുസ്‍ലിമായി രണ്ടാമത് നികാഹ് ചെയ്യേണ്ടതാണ്. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter