ഒരു മണിക്കൂര്‍ ഇല്‍മിന്റെ സദസ്സില്‍ ഇരുന്നാല്‍ 1000 റകഅത്ത് നിസ്കരിച്ച പുണ്യം കിട്ടുമെന്ന് കേള്‍ക്കുന്നു ഇത് ശരിയാണോ ?

ചോദ്യകർത്താവ്

അബൂഫിദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. അബൂ ദര്‍റ് (റ) വിനോട് നബി തങ്ങള്‍ പറഞ്ഞതായി കാണാം. നീ രാവിലെ പുറപ്പെട്ട് അള്ളാഹുവിന്റെ കിതാബില്‍ നിന്ന് ഒരു ആയത് പഠിക്കല്‍ നൂറ് റകഅത് നിസ്കരിക്കുന്നതിനേക്കാള്‍ നല്ലതാണ്. രാവിലെ പുറപ്പെട്ട് ഇല്‍മിന്റെ ഒരു ഭാഗം പഠിക്കുന്നത് ആയിരം റകഅതിനേക്കാള്‍ പുണ്യമുള്ളതാണ്. ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് മുന്‍ദിരിയെന്ന ഹദീസ് പണ്ഡിതന്‍ വിധിയയെഴുതിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter