ഓഫീസിലെ മാനേജര്‍ വീട്ടില്‍ നായ വളര്‍ത്തുകയും അദ്ദേഹം അതിനെ തൊടാറുമുണ്ട്. അയാളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ തൊടാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നനവോട് കൂടെ നായയെ തൊട്ടാലാണ് നജസാവുക. ഇങ്ങനെ തൊട്ട് കൈ ശുദ്ധിയാക്കാതെ നനവോട് കൂടെ മറ്റ് വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ ആ വസ്തുക്കളും നജസാണ്. അങ്ങനെ നജസായ വസ്തുക്കളില്‍ നനവോട് കൂടെ നാം സ്പര്‍ശിച്ചാല്‍ കൈ ശുദ്ധിയാക്കേണ്ട വിധത്തില്‍ ശുദ്ധിയാക്കണം. മാലികീ മദ്ഹബനുസരിച്ച് നായ നജസല്ല. എങ്കിലും മണ്ണ് കലക്കിയ വെള്ളം കൊണ്ടടക്കം ഏഴ് പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്. ഹനഫീ ഹമ്പലീ മദ്ഹബുകള്‍ പ്രകാരം നായയുടെ ഇറച്ചിയും തുപ്പുനീരും കാഷ്ടം തുടങ്ങിയവ മാത്രമേ നജസായി പരിഗണിക്കപ്പെടൂ. അതിന്റെ തൊലി രോമം എന്നിവ നജസല്ല. ഈ മദ്ഹബുകള്‍ തഖ്‍ലീദ് ചെയ്യുമ്പോള്‍ വുദുവിലും നിസ്കാരത്തിലും അതേ മദ്ഹബ് തന്നെ പിന്തുടരേണ്ടതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter