ആദം നബിയുടെ സന്താനങ്ങള്‍ എത്ര ആരെല്ലാം ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ആദം നബിക്ക് ഹാബീലിനും ഖാബീലിനും പുറമെ ധാരാളം സന്താനങ്ങളുണ്ട്. അവരുടെ എണ്ണം വിശദീകരിക്കുന്ന അവലംഭയോഗ്യമായ തെളിവുകള്‍ ലഭ്യമല്ല. ഹവ്വാഅ് ബീവി 120 തവണ പ്രസവിച്ചുവെന്നും, അല്ല ഇരുപത് തവണ മാത്രമാണ് പ്രസവിച്ചെന്നുമുള്ള വിത്യസ്ത രിവായതുകള്‍ ഇബ്നു ജരീറുത്വബരി തന്റെ تاريخ الملوك والأمم എന്ന് ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി കാണാം. ഒരോ തവണയും ഒരാണും ഒരു പെണ്ണും എന്ന രീതിയിലായിരുന്നു പ്രസവമെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ സന്താനങ്ങള്‍ ആരെക്കെയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചുരുക്കം പേരുകള്‍ മാത്രമേ ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter