ഒരാള്‍ നികാഹ് ചെയ്തു മഹര്‍ കൊടുത്തില്ല. കാരണം കല്യാണം ഒരു മാസം കഴിഞ്ഞിട്ടാണ്. ഇങ്ങനെയായാല്‍ ആ പെണ്ണുമായി സംസാരിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്.?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹ് കഴിഞ്ഞാല്‍ മഹ്ര്‍ നല്‍കിയാലും ഇല്ലെങ്കിലും അവള്‍ ഭാര്യയാണ്. അവളുമായി സംസാരിക്കുകയും മറ്റുമാവാം. മഹ്റ് പെണ്ണിന്റെ അവകാശമാണ്. അത് നല്‍കാതെ ലൈംഗിക ബന്ധത്തിനു ഭര്‍ത്താവിന് അനുവാദം നല്‍കാതിരിക്കാന്‍ അവള്‍ക്കു അവകാശമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter