ഒരാള്‍ പരിഗണിക്കപ്പെടുന്ന വയസ്സാവാത്ത ഒരു മൃഗത്തെ ഉളുഹിയ്യത്ത് അറുക്കാന്‍ കരുതി, എന്നാല്‍ ആ മൃഗത്തെ അറുക്കേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഉള്ഹിയത് അറുക്കാന്‍ കരുതുക മാത്രം ചെയ്തത് കൊണ്ട് അറുക്കല്‍ നിര്‍ബന്ധമില്ല. ഒരു നിശ്ചിത മൃഗത്തെ സൂചിപ്പിച്ച് ഇതെന്റെ ഉള്ഹിയത് ആണ് എന്നോ ഇതിനെ ഉളുഹിയാതാക്കി എന്നോ അറുക്കാന്‍ നേര്‍ച്ചയാക്കി എന്നോ പറഞ്ഞാല്‍ മാത്രമേ അറുക്കല്‍ നിര്‍ബന്ധമാവൂ. ഇങ്ങനെ അറുക്കല്‍ നിര്‍ബന്ധമായ മൃഗം നിര്‍ണ്ണിത പ്രായമെത്താത്ത മൃഗമെങ്കില്‍ ഉള്ഹിയതിന്റെ സമയത്ത് തന്നെ അതിനെ അറുക്കല്‍ നിര്‍ബന്ധമാണ്. അത് ഉള്ഹിയതായി പരിഗണിക്കപ്പെടില്ല. പ്രത്യേക സമയത്ത് ഒരു മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കി. ആ സമയത്ത് അവന്‍ അതിനെ അറുക്കുന്നുവെന്ന് മാത്രം.  അറുക്കല്‍ നിര്‍ബന്ധമായ മൃഗത്തിന്റെ ഇറച്ചി മുഴുവന്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യേണ്ടതുണ്ടല്ലോ. എന്ന പോലെ ഈ അവസരത്തിലും അങ്ങനെ ചെയ്യേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter