അഖീഖയുടെ മാംസം കുട്ടിയുടെ മാതാപിതാക്കള്‍ക്കു ഭക്ഷിക്കാമോ?

ചോദ്യകർത്താവ്

ജസീല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നതായ അഖീഖയില്‍ നിന്ന് അല്‍പം സ്വദഖ ചെയ്ത് മറ്റുള്ളത് സ്വയം ഭക്ഷിക്കല്‍ അനുവദനീയമാണ്. എന്നാലും മൂന്നിലൊന്നിലധികം സ്വന്തം ആവശ്യത്തിനായി എടുക്കാതിരിക്കുന്നതാണു സുന്നത്. ഏറ്റവും ഉത്തമം  അല്‍പം ബറകത്തിനുവേണ്ടി എടുത്ത് മറ്റുള്ളതൊക്കെ സ്വദഖ ചെയ്യലാണ്.   സ്വന്തത്തിനായി എടുക്കുന്നത് കരളില്‍ നിന്നാവലാണ് നല്ലത്. നേര്‍ച്ചയാക്കല്‍കൊണ്ട് നിര്‍ബന്ധമായ അഖീഖ മുഴുവനും സകാത്തിന് അര്‍ഹരായ ഫഖീര്‍, മിസ്‌കീന്‍ മുതലായവര്‍ക്കു മാത്രം കൊടുക്കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ അവന്റെ ചെലവിലുള്ളവര്‍ക്കോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. കൂടുതലറിയാനും അറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter