ദഈഫായ ഹദീസുകളുടെ ഇസ്‍ലാമിക വിധി എന്താണ്? ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അസ്ബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദഈഫായ ഹദീസ്  പുണ്യകര്മ്മങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ശ്രേഷ്ടത വിവരിക്കുവാനായി ഉദ്ധരിക്കാമെങ്കിലും പണ്ഡിതര്‍ അതിന് മൂന്ന് നിബന്ധനകള്‍ പറഞ്ഞതായി കാണാം. ഇമാം ശിര്‍ബീനി പറയുന്നു:فَائِدَةُ شَرْطِ الْعَمَلِ بِالْحَدِيثِ الضَّعِيفِ فِي فَضَائِلِ الْأَعْمَالِ أَنْ لَا يَكُونَ شَدِيدَ الضَّعْفِ وَأَنْ يَدْخُلَ تَحْتَ أَصْلٍ عَامٍّ وَأَنْ لَا يَعْتَقِدَ سُنِّيَّتَهُ بِذَلِكَ الْحَدِيثِ ഹദീസിന്റെ ദൌര്‍ബല്യം അതിശക്തമാവാതിരിക്കുക, ദീനില്‍ അറിയപ്പെട്ട ഒരു പൊതു തത്വത്തിന് കീഴില്‍ വരുന്നതാകുക (ദീനിന്റെ അടിസ്ഥാന തത്വങ്ങളോട് എതിരാവാതിരിക്കുക), ഈ ഹദീസ് കാരണം അത് സുന്നതായി എന്ന് വിശ്വസിക്കാതിരിക്കുക.  ഇതില്‍ ഒന്നാമത്തെ നിബന്ധന ഇമാം സുബുകി (റ) യും പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ നിബന്ധന ആവശ്യമില്ലെന്ന് പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്.  ചെയ്യാന്‍ നര്‍ദ്ദേശിക്കപ്പെട്ടതാണെന്ന് ഉറപ്പില്ലാത്തതും സുന്നതായി പരിഗണിക്കാമെന്നാണ് നിയമം എന്നാണ് കാരണം. ദഈഫായ ഹദീസിനെ കുറിച്ച് ഈ ലിങ്കില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter