പതിനഞ്ചു ദിവസം ഒരുമിച്ചു താമസിച്ച ഭര്‍ത്താവ്, പിന്നീട് ആ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിട്ടില്ല. രണ്ടര വര്‍ഷത്തിനു ശേഷം തലാക്ക് കഴിഞ്ഞ ദിവസം നടന്നു , ആ സ്ത്രീ ഇദ്ദ ഇരിക്കണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹത്തിന് ശേഷം ഒരു പ്രവശ്യമാണെങ്കിലും ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീ ത്വലാഖ് ചൊല്ലപ്പെട്ടാല്‍ ഇദ്ദ ഇരിക്കല്‍ നിര്‍ബന്ധമാണ്. നീണ്ട കാലം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കിലും വിധി അങ്ങനെത്തന്നെയാണ്. സ്ത്രീ ഗര്‍ഭിണിയാണോ എന്നറിയാന്‍ മാത്രമല്ല ഇദ്ദ മറിച്ച് അള്ളാഹുവിനറിയുന്ന മറ്റു ഹിക്മതുകളും അതിലുണ്ട്. അത് കൊണ്ടാണ് അള്ളാഹു ഇങ്ങനെ കല്‍പിച്ചത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter