അത്തഹിയാത്തില്‍ വിരല്‍ ചൂണ്ടുന്നത് എന്തിന്? അതിന്‍റെ ഹിക്മത്ത് എന്ത്.....?

ചോദ്യകർത്താവ്

അബൂമിന്‍ഹാജ് മണ്ണാര്‍ക്കാട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്തഹിയ്യാതിലെ إلا الله എന്ന കലിമതിലെ همزة ഉച്ചരിക്കുമ്പോള്‍ വലത് കയ്യിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തല്‍ സുന്നത്താണ്. അള്ളാഹു ഏകനാണ് എന്ന് വാക്കാലും പ്രവൃത്തിയാലും വിശ്വാസത്താലും പ്രഖ്യാപിക്കലാണ് ഇതിന്റെ ലക്ഷ്യം. ഹൃദയത്തിന്റെ ഞരമ്പുമായി ഈ വിരലിന് ബന്ധമുണ്ട്. അത് കൊണ്ട് അള്ളാഹു ഹൃദയത്തില്‍ ഹാളിറാവാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇമാം ഇബ്നു ഹജറില്‍ ഹൈതമിയും ഇമാം റംലിയും ഇമാം ശിര്‍ബീനിയും  വിശദീകരിക്കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter