അറുക്കുമ്പോള്‍ ആടുമാടുകള്‍ പിടയുന്നത് കാണുന്നത് സഹിക്കാന്‍ പറ്റാത്ത മനസ്സാണ് എന്റേത്. അഖീഖക്ക് പകരം മറ്റേതെങ്കിലും സ്വദഖ നല്‍കിയാല്‍ അതിന്റെ പുണ്യം കിട്ടുമോ? ആ ബാധ്യത ഒഴിവാകുമോ? അഖീഖയുടെ തുക ഉദുഹിയ്യത്തിനു കൊടുത്താല്‍ ബാധ്യത വീടുമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഖീഖ അറുക്കല്‍ സുന്നതാണ്. അഖീഖ അറുക്കുന്നതിന് പകരം മറ്റെന്തെങ്കിലും സ്വദഖ ചെയ്താല്‍ അത് അഖീഖതായി പരിഗണിക്കുകയില്ല. അറുക്കാന്‍ സാധിക്കുന്നവന്‍ സ്വയം അറുക്കലാണ് ഉത്തമം. അറുക്കാന്‍ സാധിക്കാത്തവനും അറുക്കുന്നത് കാണാന്‍ സാധിക്കാത്ത വിധം ലോലമനസ്സുള്ള ആളും അറുക്കാന്‍ മറ്റുള്ളവരെ ഏല്‍പിക്കണം. മറ്റുള്ളവര്‍ ഉദുഹിയത് അറുക്കുമ്പോള്‍ അതില്‍ ഏഴിലൊരോഹരിയില്‍ അഖീഖ എന്ന ഉദ്ദേശത്തോടെ കൂടുന്നതിന് വിരോധമില്ല. മറ്റുള്ളവര്‍ക്ക് ഉദ്ഹിയ്യതും ഇവനു അഖീഖതുമായി പരിഗണിക്കപ്പെടും. എന്നാല്‍ അഖീഖതിന് പകരം ഉദുഹിയ്യത് അറുത്താല്‍ അഖീഖയായി പരിഗണിക്കപ്പെടില്ല. മാത്രമല്ല മാടിന്റെ ഏഴിലൊരോഹരി കൊണ്ട് അല്ലെങ്കില്‍ ഒരാട് കൊണ്ട് ഉളുഹിയ്യതും അഖീഖതും കരുതിയാല്‍ രണ്ടും പരിഗണിക്കപ്പെടില്ല. മറിച്ച് ഇറച്ചി സ്വദഖയായി നല്‍കിയ പ്രതിഫലം മാത്രമേ ലഭിക്കൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter