ഒരാള്‍ ഇസ്ലാമില്‍ നിന്ന് തെറ്റിയാല്‍ അല്ലെങ്കില്‍ തെറ്റിയെന്ന് വസ്‍വാസ് ആയാല്‍ ശഹാദത് അര്‍ത്ഥമറിയാതെ ചൊല്ലിയാല്‍ മതിയോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോയി എന്ന വസ്‍വാസ് കൊണ്ട് മുര്‍തദ്ദാവുകയില്ല. അവന്‍ ആ വസ്‍വാസ് ഒഴിവാക്കണം. ഇതു സംബന്ധമായി മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ നോക്കുക. ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോയ ആള്‍ ഇസ്‍ലാമിലേക്ക് തന്നെ മടങ്ങിയതായി പരിഗണിക്കണമെങ്കില്‍ വിശ്വാസത്തോടൊപ്പം  ശഹാദത് അര്‍ത്ഥമറിഞ്ഞ് ഉച്ചരിക്കുകയും വേണം. അറബിയല്ലാത്ത ഭാഷയില്‍ ഉച്ചരിച്ചാലും സ്വീകാര്യമാണ്. അര്‍ത്ഥമറിയാതെ ശഹാദത് ചൊല്ലിയാല്‍ അത് പരിഗണിക്കപ്പെടുകയില്ലെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റുള്ള മതങ്ങളില്‍ നിന്നൊക്കെ ഞാന്‍ ഒഴിഞ്ഞവനാണ് എന്ന് പ്രഖ്യാപിക്കുകകൂടി ചെയ്യേണ്ടതാണ്. ഈ പ്രഖ്യാപനത്തോട് കൂടെ മാത്രമേ ദുന്‍യാവിന്റെ നിയമത്തില്‍ അവന്‍ മുസ്‍ലിമാണെന്ന് പറയാനാവൂ. അള്ളാഹുവിന്റെ അടുത്ത് മുസ്‍ലിമായി പരിഗണിക്കപ്പെടാന്‍ ഇങ്ങനെ പ്രഖ്യാപിക്കണമെന്നില്ല മനസ്സിലുണ്ടായാലും മതി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter